ബി.ടി.ആർ (ബേസിക് ടാക്സ് രജിസ്റ്റർ) – Kerala BTR

ബി.ടി.ആർ (ബേസിക് ടാക്സ് രജിസ്റ്റർ) – Kerala BTR

ബി.ടി.ആർ നെക്കുറിച്ചു  വിശദാംശങ്ങൾ അറിയാൻ താഴെ ഉള്ള വീഡിയോ കാണുക.

ബി.ടി.ആർ (BTR)  സപ്പോർട്ടിങ് ഡോക്യൂമെൻറൻസ്

ബി.ടി.ആർ (BTR) നെക്കുറിച്ചുള്ള ചില പൊതുവായ  ചോദ്യങ്ങളും ഉത്തരങ്ങളും

ചോ: എന്താണ് ബി.ടി.ആർ?

ഉ: ഒരു വ്യക്തിയുടെ വസ്തുവിനെ സംബന്ധിച്ച്, ആ വ്യക്തിയുടെ കൈവശമുള്ള അധികാരിക രേഖയാണ് ആ ഭൂമിയുടെ ആധാരം. എന്നതു പോലെ, ഓരോ വസ്തുവിനെയും സംബന്ധിച്ച്, റവന്യു വകുപ്പിന്റെ കൈവശമുള്ള അധികാരിക രേഖയാണ് ബി.ടി.ആർ. പ്രസ്തുത രേഖയിൽ ഭൂമിയുടെ ഉടമ, വിസ്തീർണ്ണം, തണ്ടപ്പേർ നമ്പർ, ഇനം തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുന്നു.

 

ചോ: എന്തിനാണ് ബി.ടി.ആർ പരിശോധിക്കുന്നത് ?

ഉ: കൈവശം ഉള്ള / വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഇനം ഏതാണെന്ന് അറിയുന്നതിന്.

 

ചോ: സർക്കാർ ഭൂമിയെ എത്ര ഇനങ്ങളായി തരംതിരിച്ചിട്ടുണ്ട് ?

ഉ: സാധാരണ ഗതിയിൽ മൂന്നായി തിരിച്ചിട്ടുണ്ട്.

 

ചോ: അവ ഏതൊക്കെ?

ഉ: (1) പുരയിടം (2) തോട്ടം (3) നിലം അഥവ പാടം.

 

ചോ: ഇനം അറിയാൻ അധാരവും, കരം അടച്ച രസീതും പരിശോധിച്ചാൽ പോരെ?

ഉ: ആധാരത്തിലും, കരം അടച്ച രസീതിലും രേഖപെടുത്തിയിരിക്കുന്ന ഭൂമിയുടെ ഇനം 100 % അധികാരികം ആകണമെന്നില്ല. ഇവ രണ്ടിലും അനധികൃത തിരുത്തലുകൾ നടന്നിട്ടുണ്ടാകാൻ വലിയ സാധ്യതയുണ്ട്.

 

ചോ: ഇനം നിലം ( പാടം, വയൽ) എന്നാണ് രേഖപെടുത്തിയിരിക്കുന്നതെങ്കിൽ എന്താണ് പ്രശ്നം?

ഉ: കെട്ടിട നിർമ്മാണം, വൈദ്യുതി കണക്ഷൻ, ബാങ്ക് ലോൺ എന്നിവയ്ക്കുള്ള അനുമതി നിഷേധിക്കപ്പെട്ടക്കാം.

 

ചോ: ഇനം പുരയിടമോ, തോട്ടമോ ആണെങ്കിലോ?

ഉ: മേൽ പറഞ്ഞ അനുമതികൾക്ക് സാധാരണ ഗതിയിൽ തടസങ്ങളില്ല.

 

ചോ: ബി.ടി.ആർ എങ്ങനെ പരിശോധിക്കും?

ഉ: ഭൂമി ഉൾപ്പെട്ട വില്ലേജിൽ അപേക്ഷ കൊടുത്താൽ ബി.ടി.ആർ പകർപ്പ് ലഭിക്കുന്നതാണ്. വിവരാവകാശ നിയമപ്രകാരവും ആവശ്യപ്പെടാവുന്നതാണ്.

 

ചോ: ഇനം നിലം (പാടം, വയൽ) ആണെങ്കിൽ അവിടെ വീട് / കെട്ടിട നിർമ്മാണാനുമതിക്ക് എന്തെങ്കിലും സാധ്യതയുണ്ടോ?

ഉ: നിലം തണ്ണീർതടം സംരക്ഷണ നിയമങ്ങൾ പരിശോധിച്ച്, സർക്കാർ അനുമതി നൽകുകയോ നിഷേധിക്കുകയോ ചെയ്തേക്കാം.

 

ചോ: ബി.ടി.ആർ തിരുത്തി നിലം എന്നത് പുരയിടം എന്ന് ആക്കി മാറ്റാൻ സാധിക്കുമോ?

ഉ: അത്യപൂർവ്വം സാഹചര്യങ്ങളിൽ മാത്രമെ ബി.ടി. ആർ തിരുത്തി നൽകാൻ സർക്കാർ അനുമതി നൽകുകയുള്ളൂ. ഉദാഹരണത്തിന് ഒരു ക്ലെറിക്കൽ പിഴവു കൊണ്ടാണ് ഭൂമിയുടെ ഇനം മാറിയതെന്ന്, സർക്കാരിന് ബോധ്യപ്പെട്ടാൽ അത് തിരുത്തി നൽകിയേക്കാം.

 

ചോ: ക്ലെറിക്കൽ പിഴവ് സംഭവിച്ചതാണൊ എന്ന്  എങ്ങനെ കണ്ടു പിടിക്കാം? ഉ: ഇതിനായി വില്ലേജ് ഓഫീസിൽ പരാതിപെടാവുന്നതാണ്. പരാതി ലഭിക്കുമ്പോൾ സർക്കാർ, ബി.ടി.ആർ ന് ആധാരമായ / അടിസ്ഥാനമായ ഓൾഡ് സെറ്റിൽമെന്റ് എന്ന തിരുവനന്തപുരത്തെ റവന്യു വകുപ്പിലെ, രേഖ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതാണ്.

This Post Has 3 Comments

  1. Excellent post. I will be experiencing some of these issues as well.. Kim Salvatore Fernand

  2. You have observed very interesting details! ps decent website. Bev Erv Kooima

  3. I like the valuable information you provide in your articles.
    I will bookmark your blog and check again here frequently.
    I am quite sure I will learn many new stuff right here!
    Best of luck for the next!

Leave a Reply